ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

കാസർഗോഡ് : കയ്യൂര്‍ ഗവ.ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ (ഈഴവ, തീയ്യ, ബില്ലവ സംവരണം) ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത:  സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്ക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28ന് രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.

ഫോണ്‍ 0467 2230980.

Share: