ഗസ്റ്റ് ഇൻസ്ട്രക്ടർ: മൂന്നിന് ഇന്റർവ്യൂ

Share:

കൂത്തുപറമ്പ് ഗവ.ഐ ടി ഐ യിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഫിറ്റർ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ ടി സി യും എൻ എ സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്ത് മൂന്നിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.

Share: