നാഷണല്‍ ആയുഷ് മിഷനില്‍ ഒഴിവ്

Share:

കാസർഗോഡ് :ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന വിവിധ തസ്തികയിലേക്ക് കരാര്‍, ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തും.

മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതിതന്ത്രം),ബി.എ.എം.എസ്,എം.ഡി,സെപ്തംബര്‍ 14 ന് രാവിലെ 10.30 നൂം,ആയുര്‍വേദ തെറാപ്പിസ്സ് (പത്താം ക്ലാസ്,ഒരുവര്‍്ഷത്തെ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ്,ഗവ.അംഗീകൃതം)14 ന് രാവിലെ 11 നും,ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് (പത്താം ക്ലാസ്,ആയൂര്‍വ്വേദ ഫാര്‍മ്മസിസ്റ്റ് കോഴ്‌സ്,ഗവ.അംഗീകൃതം) 14 ന് രാവിലെ 12 നും,നേഴ്‌സിങ്ങ് അസിസ്റ്റന്റ് (ഏഴാം ക്ലാസ് പാസായിരിക്കണം) 14 ന് ഉച്ചക്ക് 2.30 നും കൂടിക്കാഴ്ച നടത്തും.

യോഗ്യതയുളളവര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം), ബയോഡാറ്റാ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.

Tagsayush
Share: