മൈക്രോടീച്ചിംങ്ങ് അധ്യാപക ഒഴിവ്

Share:

കാസർഗോഡ്: കാഞ്ഞങ്ങാട് ജി ആര്‍എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലേക്ക് 2018-19 വര്‍ഷത്തേക്ക് ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളില്‍ മൈക്രോടീച്ചിംങ്ങ് അധ്യാപകരെ ആവശ്യമുണ്ട്.
ഈ മാസം 12 രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ് ഓഫീസില്‍ നടത്തുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അംഗീകൃത യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
യോഗ്യത:അധ്യാപകന് ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റര്‍ ബിരുദവും എഡുക്കേഷനില്‍ ബിരുദവും/ അധ്യാപക വൃത്തിയില്‍ നിന്നും മൂന്നു വര്‍ഷത്തിനുള്ളില്‍ വിരമിച്ചവര്‍/ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ക്ക് മുന്‍ഗണന.
ഫോണ്‍: 2203946, 9946189475

Share: