സ്റ്റുഡൻറ് കൗൺസിലർ

Share:

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ ഏറ്റുമാനൂർ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലെ സ്റ്റുഡൻറ് കൗൺസിലർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത:   എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു (സ്റ്റുഡൻറ് കൗൺസിലർ പരിശീലനം നേടിയിരിക്കണം.), എം.എസ്.സി സൈക്കോളജി  . കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും സ്റ്റുഡൻറ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും.
പ്രായം: 25നും 45നും മദ്ധ്യേ.
താത്പര്യമുള്ളവർ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയം, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം മേയ് 31നകം അപേക്ഷിക്കണം.
വിശദവിവരത്തിന് ഫോൺ: 04828202751

Share: