പിഎച്ച്.ഡി., എം.ഫില്‍ എം.സി.എച്ച്: ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: പിഎച്ച്.ഡി., എം.ഫില്‍ എം.സി.എച്ച്., പ്രോഗ്രാമുകളിലെ പ്രവേശനത്തിന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു.
യോഗ്യത: കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി. ജനറല്‍ സര്‍ജറിയിലെ എം.എസ്./ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്/തത്തുല്യ യോഗ്യതയുള്ളവർക്ക് എം.സി.എച്ച്ന് അപേക്ഷിക്കാം.
ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, ബയോ എന്‍ജിനിയറിങ്, ബയോ മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഹെല്‍ത്ത് സയന്‍സസ് (പബ്ലിക് ഹെല്‍ത്ത്), മെഡിക്കല്‍ സയന്‍സസ് മേഖലകളിലുള്ളവർക്ക് പിഎച്ച്.ഡിക്ക് അപേക്ഷിക്കാം.. മേഖലയ്ക്കനുസരിച്ച് വിദ്യാഭ്യാസയോഗ്യത വേണം. കൂടാതെ യു.ജി.സി./സി.എസ്.ഐ.ആര്‍./ ഐ.സി.എം.ആര്‍./ഡി.ബി.ടി. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബയോ മെഡിക്കല്‍ ടെക്നോളജി എം.ഫില്‍ വേണം.
പ്രായപരിധിയില്ല.

എം.ഫില്‍: ബയോ മെഡിക്കല്‍ ടെക്നോളജി. ബയോളജിക്കല്‍/കെമിക്കല്‍/ഫിസിക്കല്‍ സയന്‍സസ് (പോളിമര്‍ സയന്‍സസ്/കെമിസ്ട്രി ഉള്‍പ്പെടെ പ്ലാന്റ് സയന്‍സസ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് എന്നിവ ഒഴികെ) എം.എസ്സി./ എം.എസ്./എം.ടെക്./എം.ഇ. തുടങ്ങിയവ.
60 ശതമാനം മാര്‍ക്ക്/തത്തുല്യ സി.ജി.പി.എ.യോടെ വേണം.

കൂടുതൽ വിവരങ്ങൾ www.sctimst.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: മേയ് 25 വൈകുന്നേരം അഞ്ച് വരെ

Share: