അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

Share:

പാലക്കാട് : പരുതൂര്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളില്‍ നിയമനം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്.എസ്.എല്‍.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.

പഞ്ചായത്തില്‍ സ്ഥിര താമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷം വയസിളവ് ലഭിക്കും.

അപേക്ഷ മെയ് 15 നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്പി-679303 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. പഞ്ചായത്തിലെ സ്ഥിരതാമസക്കാരിയാണെന്ന്് തെളിയിക്കുന്ന രേഖയും അപേക്ഷയോടൊപ്പം വെക്കണം. അപേക്ഷയുടെ മാതൃക പട്ടാമ്പി ശിശുവികസന ഓഫീസിലോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊ ലഭിക്കും.

ഫോണ്‍: 0466-2211832

Share: