അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം: കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ളതും, ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി മുൻസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും സേവനതത്പരരുമായ അപേക്ഷകർ മികച്ച ശാരീരിക മാനസിക ക്ഷമതയുള്ള (ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല) വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായം: 01-01-2023 ൽ 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.

അപേക്ഷ, 25 ന് രാവിലെ 10 മുതൽ ഓഗസ്റ്റ് 25 വൈകിട്ട് 5 വരെ കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊച്ചി അർബൻ 3, ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഐ.സി.ഡി.എസ് കൊച്ചി അർബൻ 3, പ്രോജക്ട് പരിധിയിൽ വരുന്ന മുൻസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളു.

Share: