വീഡിയോ എഡിറ്റര്‍മാരെ ആവശ്യമുണ്ട്

Share:

തൃശൂർ : വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോര്‍ട്ട് വീഡിയോ, റീല്‍സ് എന്നിവ തയ്യാറാക്കി പരിചയമുള്ളവര്‍ക്ക് നവംബര്‍ 30ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തുന്ന വാക്ക് – ഇന്‍- ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കാം.
അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്.
എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. സര്‍ക്കാര്‍ നിരക്കിലുള്ള പ്രതിഫലം നല്‍കും. തയ്യാറാക്കുന്ന ക്രിയേറ്റീവ്‌സിൻ റെ പൂര്‍ണ അവകാശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻറെ സാമൂഹ്യ മാധ്യമ പേജുകളില്‍ അവ പ്രസിദ്ധീകരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസിൻറെ അനുമതിയില്ലാതെ സ്രഷ്ടാവ് പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഫോണ്‍: 9447973128.

Share: