വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ്

Share:

തൃശൂർ:  കേരള വനഗവേഷണ സ്ഥാപനത്തിൽ ജൂനിയർ കൺസൾട്ടൻറ് (1), സപ്പോർട്ടിംങ് സ്റ്റാഫ് /പ്രൊജക്റ്റ് ഫെല്ലോ (2) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബോട്ടണി/പ്ലാൻറ് സയൻസ്/ എൻവയോൺമെൻറ്ൽ സയൻസ്/ ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഔഷധസസ്യ മേഖലയിൽ ഗവേഷണ പരിചയം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലുളള പ്രാവീണ്യം. ഗവേഷണ പരിചയം, പരിശീലനം എന്നിവനടത്തുന്നതിൽ പരിചയം അഭികാമ്യം.

ഫെല്ലോഷിപ്പ്: പ്രതിമാസം 40,000/- രൂപ.

പ്രായപരിധി 40 വയസ്.

പട്ടികജാതി – പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസിളവ് ലഭിക്കും.

സപ്പോർട്ടിംഗ് സ്റ്റാഫ് /പ്രൊജക്റ്റ് ഫെല്ലോ

ഫെല്ലോഷിപ്പ്: പ്രതിമാസം 25,000/- രൂപ.

പ്രായപരിധി 36 വയസ്. പട്ടികജാതി – പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മുന്ന് വർഷവും വയസ്സിളവ് ലഭിക്കും. ഒരു വർഷമാണ് കാലാവധി.

താൽപര്യമുള്ളവർ ആഗസ്റ്റ് 16 രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ അഭിമുഖത്തിന് പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in

Tagskfri
Share: