ഷാ പറഞ്ഞത്

Share:
Interview tips

പ്രൊഫ. ബലറാം മൂസദ്

ബേണാഡ്ഷാ എന്ന പ്രശസ്തസാഹിത്യകാര൯ ‘ghoti’ എന്ന പദം, ഇംഗ്ലീഷ് ഉച്ചാരണ നിയമങ്ങളനുസരിച്ച് ‘fish’ എന്നു വായിക്കാമെന്ന് പരമ പരിഹാസമായി ഒരിക്കല്‍ പറഞ്ഞു.
ഷാ പറഞ്ഞതില്‍ സത്യമുണ്ട് പക്ഷെ അതിശയോക്തിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സത്യമാണത്. സ്വതവേ ദോഷൈകദൃക്കും, ശ്രോതാക്കളെ ഞെട്ടിപ്പിക്കുക എന്ന ഒരിനപ്പരിപടിയില്‍വിശ്വസിച്ചിരുന്ന ആളുമായിരുന്നു ഷാ. പോരെങ്കില്‍ ചുമലിലിരുന്നു ചെവി കടിക്കുക അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട വിനോദവുമായിരുന്നു. ഐ൪ലണ്ടില്‍ ജനിച്ച ഷാ ഇംഗ്ലണ്ടില്‍ വന്നു താമസമുറപ്പിക്കുകയും ഇംഗ്ലീഷുകാരുടെ പ്രോത്സാഹനം കൊണ്ട് വലുതാവുകയും ചെയ്ത ശേഷം ഇംഗ്ലീഷുകാരെയും അവരുടെ ഭാഷയെയും നിശിതമായി അധിക്ഷേപിക്കലാക്കി തന്‍റെ മുഖ്യ വിനോദം. ഈ വസ്തുതകളുടെ പശ്ചാത്തലത്തില്‍ വേണം ഷായുടെ പരാമ൪ശങ്ങള്‍ വിലയിരുത്താ൯.

സ്പെല്ലിംഗിന്‍റെ കാര്യത്തില്‍ പ്രശ്നമുണ്ടാകുന്ന ചില പദസമൂഹങ്ങള്‍ ഇനി നമുക്ക് പരിശോധിക്കാം. അവയെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അത്തരം പദങ്ങള്‍ വലിയ പേടി സ്വപ്നങ്ങളൊന്നുമല്ലാതായിത്തീരുന്നു.

1) ‘ie’ യും ‘ei’ യും

പ്രധാന നിയമം – ‘c’ എന്ന consonant നു ശേഷം ‘ei’ യും മറ്റു consonant കള്‍ക്കു ശേഷം ’ie’ യും ആണ് സാധാരണ വരുന്നത്.

ഉദാ : ceiling, receive, conceipt, field, piece, chief, relieve,

അപവാദം (exception) – 1

ie, ei എന്നിവയ്ക്ക് ഈ ശബ്ദം ( tree യിലെ ee യുടെ ശബ്ദം) വരുമ്പോഴാണ് മേല്‍പ്പറഞ്ഞ നിയമം ബാധകമാകുന്നത്. മിക്കവാറും പദങ്ങള്‍ക്ക് അതാണ്‌ ശബ്ദവും പക്ഷെ ie ക്കും ei ക്കും ചില സന്ദര്‍ഭങ്ങളില്‍ മറ്റു ചില ശബ്ദങ്ങള്‍ വരാം. അപ്പോള്‍ മേല്‍പ്പറഞ്ഞ നിയമം ബാധകമല്ല.
ഉദാ:- leisure, neither, height, reign, friend, eight, foreign, .

അപവാദം 2

‘C’ ക്കു ‘സ’ ശബ്ദത്തിനു പകരം ‘ഷ’ ശബ്ദം വരുമ്പോള്‍ അതിനു ശേഷം ie വരുന്നു. ഉദാ:- ancient, conscience, deficient, proficient.

2) ‘e’ യില്‍ അവസാനിക്കുന്ന പദങ്ങള്‍

‘e’ യില്‍ അവസാനിക്കുന്ന പദങ്ങളോട് ’ing’ ‘ed’ എന്നീ ‘vowel’ല്‍ തുടങ്ങുന്ന suffixes ചേര്‍ക്കുമ്പോള്‍ ‘e’ ലോപിച്ചു പോകുന്നു. ഉദാ:- love- loving- loved ; hate- hating- hated; like-liking-liked.

അപവാദം – പക്ഷെ അവസാനത്തെ ‘e’ യുടെ മുമ്പില്‍ വീണ്ടുമൊരു vowel വന്നാല്‍ ‘e’ ലോപിക്കുന്നില്ല

ഉദാ:- flee – fleeing

Agree – agreeing

Hoe- hoeing

അപവാദത്തിനോരപവാദം – ‘ie’ യില്‍ അവസാനിക്കുന്ന ഏതാനും പദങ്ങളില്‍ ‘ing’ ചേര്‍ക്കുമ്പോള്‍ ‘ie’ എന്നത് ‘y’ ആയി മാറുന്നു.

ഉദാ:- die – dying, lie- lying

3) verb ലെ അവസാനത്തെ consonant ഇരട്ടിക്കല്‍.

ചില verb കളോട്’ ing’ ‘ed’ എന്നിവ ചേര്‍ക്കുമ്പോള്‍ verb ലെ അവസാനത്തെ consonant ഇരട്ടിക്കുന്നു.

ഉദാ:- stop- stopping- stopped, tip- tipping-tipped

പക്ഷെ മറ്റു ചില verb കളില്‍ അതു സംഭവിക്കുന്നില്ല. ഉദാ:- hope – hoping – hoped, heat – heating- heated.

ഇതേ സംബന്ധിച്ച നിയമങ്ങള്‍ താഴെ ചേര്‍ക്കാം :-

(a) ‘e’ യിലോ മറ്റേതെങ്കിലും vowel sound ലോ അവസാനിക്കുന്ന verb കളില്‍ ഇരട്ടിക്കല്‍ നടക്കുന്നില്ല.

ഉദാ:- love, go

(b) അവസാനത്തെ consonant ന് തൊട്ടു മുമ്പ് ഒരൊറ്റ vowel മാത്രം വന്നാല്‍ ഇരട്ടിക്കും. തൊട്ടു മുമ്പ് രണ്ടു vowel വന്നാല്‍ ഇരട്ടിക്കില്ല. ഉദാ:- hit -hitting;

heat – heating; hop -hopping; heap – heaping; slip-slipping; sleep – sleeping

(4) ‘y’ ല്‍ അവസാനിക്കുന്ന പദങ്ങള്‍

സാധാരണയായി ‘y’ ല്‍ അവസാനിക്കുന്ന പദങ്ങളോട് ’ed’ ‘ious’ full എന്നിങ്ങനെയുള്ള suffixes ചേര്‍ക്കുമ്പോള്‍ ‘y’ക്കു പകരം ‘i’ വരുന്നു. ഉദാ:- carry – carried, glory- glorious, beauty- beautiful.

(5) ‘y’ ല്‍ അവസാനിക്കുന്ന പദങ്ങളുടെ singular, plural രൂപങ്ങള്‍

noun ന് plural form കിട്ടാനും present tense verbന് singular form കിട്ടാനും ‘s’ ചേര്‍ക്കണമല്ലോ. പക്ഷെ ‘y’ ല്‍ അവസാനിക്കുന്ന noun- verbകള്‍ക്ക് ഇങ്ങിനെ ചെയ്യുമ്പോള്‍ ഇടക്ക് ‘y’ എന്നത് ‘ie’ ആയിമാറുന്നു.ഇടക്ക് അങ്ങിനെ മാറുന്നുമില്ല. ഇതേ സംബന്ധിച്ച നിയമം താഴെചേര്‍ക്കുന്നു.

അവസാനത്തെ ‘y’യുടെ തൊട്ടുമുമ്പ് consonant ആണെങ്കില്‍ noun plural നും verb- singular നും ‘y’ എന്നത് ‘ie’ ആയി മാറുന്നു. മറിച്ച് ‘y’ക്ക് തൊട്ടുമുമ്പ് vowel ആണെങ്കില്‍ വെറുതെ ‘S’ ചേര്‍ത്താല്‍ മതിതാനും.

ഉദാ:- army- armies

baby- babies; copy – copies;

lady- ladies; boy-boys;

day-days; play- plays;

valley- valleys; bury-buries;

deny- denies; try- tries;

study – studies; marry – marries;

relay – relays; stay – stays;

enjoy – enjoys; employ- employs.

(6) ‘f’ല്‍ അവസാനിക്കുന്ന noun കളുടെ plural forms. f ല്‍ അവസാനിക്കുന്ന noun കളുടെ plural form ന് പ്രത്യേകതയുണ്ട്. plural formല്‍ ‘f’’നു പകരം ‘ve’ വരുന്നു.

ഉദാ:loaf-loaves; calf-calves; leaf-leaves;half-halves; yourself – yourselves

wife എന്നുള്ളത് ഒരു പ്രത്യേക പദമാണ്. അതില്‍ ‘f’ അവസാന അക്ഷരമല്ലെങ്കിലും plural formല്‍ ‘f’ മാറി ‘v’ വരുന്നു.

(7)’ full’ എന്ന പദം മറ്റു പദങ്ങളുമായി ചേരുമ്പോള്‍

ഏതെങ്കിലും ഒരു – പദത്തോട് full ചേര്‍ക്കുമ്പോള്‍ അവസാനത്തെ ഒരു ‘l’ നഷ്ടപ്പെടുന്നു. ഉദാ:- Thankful; hopeful; hateful; beautiful; wonderful.

അമേരിക്കന്‍ സ്പെല്ലിംഗ്

ഇംഗ്ലീഷ് ഭാഷയിലെ സ്പെല്ലിംഗിന്‍റെ അശാസ്ത്രീയത പരിഹരിക്കാന്‍ ഒരു കൊണ്ടുപിടിച്ച ശ്രമം അമേരിക്കക്കാ൪ നടത്തിവരുന്നുണ്ട്. പല പദങ്ങളുടെയും സ്പെല്ലിംഗ് അവ൪ മാറ്റിക്കഴിഞ്ഞു. ഉദാഹരണങ്ങളാണ് honor (honour) color (colour) എന്നീ പദങ്ങള്‍. ഇംഗ്ലീഷില്‍ ‘re’ എന്നവസാനിക്കുന്ന പല പദങ്ങളും അമേരിക്കക്കാര്‍ ‘er’ എന്നവസനിപ്പിക്കുന്നു.
ഉദാ:- center (centre) theater (theatre) fiber (fibre) Defence, offence തുടങ്ങിയ പദങ്ങളില്‍ അമേരിക്കക്കാര്‍ ‘c’ക്കു പകരം ‘s’ ഉപയോഗിക്കുന്നു. അതുപോലെ axe, plough, tyre, storey, gaol, cheque എന്നീ ഇംഗ്ലീഷ് പദങ്ങള്‍ ax, plow, tire, story, jail, check എന്നാക്കി പരിഷ്കരിച്ചിരിക്കുന്നു. ‘photo’ എന്നത് ‘foto’ ആക്കാനും quality എന്നത് kwality ആക്കാനും ഉള്ള ആധുനിക പ്രവണത ഈ അമേരിക്കന്‍ പരിഷ്ക്കാരത്തിന്‍റെ ഭാഗമത്രേ.

( തുടരും) www.careermagazine.in

Share: