സെക്രട്ടേറിയറ്റ് അസി. പരീക്ഷ ഒക്ടോബർ 13 ന്

320
0
Share:

ഏഴ് ലക്ഷത്തോളം അപേക്ഷകരുള്ള സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.
സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പുറമെ വിജിലന്‍സ് ട്രിബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വിജ്ഞാപനത്തിന് 5.17 ലക്ഷം പേരായിരുന്നു അപേക്ഷിച്ചത്. അതിന്റെ റാങ്ക്പട്ടിക 2016 ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ചു. 2019 ഏപ്രില്‍ ഏഴിന് കാലാവധി അവസാനിക്കും.
അടുത്ത ദിവസം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് നടപടികള്‍ പൂർത്തിയാകുന്നത്.

പരീക്ഷയെഴുതുമെന്ന് മുന്‍കൂട്ടി ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കുന്ന രീതിയിലാണ് പരീക്ഷ നടത്തുക. പരീക്ഷയ്ക്ക് 20 ദിവസം മുമ്പെങ്കിലും ഉറപ്പ് നല്‍കണം. അതിന് ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ സൗകര്യം ഏര്‍പ്പെടുത്തും.അതിലൂടെ ഉറപ്പ് നല്‍കുന്നവര്‍ക്കാണ് അഡ്മിഷന്‍ ടിക്കറ്റും പരീക്ഷാകേന്ദ്രവും അനുവദിക്കുന്നത്. നിശ്ചിത തീയതിക്കുള്ളില്‍ ഉറപ്പ് നല്‍കാത്തവര്‍ക്ക് പരീക്ഷയെഴുതാനാകില്ല. അതിനാല്‍ അപേക്ഷകര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പരീക്ഷാത്തീയതിയും ഉറപ്പ് നല്‍കാനുള്ള അവസാനതീയതിയും അപേക്ഷകരെ എസ്.എം. എസ്. വഴിയും പ്രൊഫൈല്‍ സന്ദേശമായും അറിയിക്കും. ഈ സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന…സാങ്കേതികപ്രശ്നം പരീക്ഷയെഴുതാനുള്ള അവകാശമായി കണക്കാക്കില്ലെന്നും പി.എസ്.സി. വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാത്തീയതിക്ക് 50 ദിവസം മുമ്പ് മുതല്‍ ഉറപ്പ് നല്‍കാന്‍ അവസരം നല്‍കും.
പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് അത് റദ്ദാക്കും. അതിനു ശേഷം പരീക്ഷാ ദിവസം വരെ അഡ്മിഷന്‍ ടിക്കറ്റ് എടുക്കാം.
സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റിന് ഇത്തവണ 6,89,362 അപേക്ഷകളാണ് ലഭിച്ചത് . നേരിട്ടുള്ള നിയമനത്തിന് 6,83,588 പേരും തസ്തികമാറ്റത്തിന് 5,774 പേരും അപേക്ഷിച്ചു. കഴിഞ്ഞ ഡിസംബര്‍ 14-നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

*മത്സര പരീക്ഷക്കുള്ള തെരഞ്ഞെടുത്ത ചോദ്യങ്ങളും ഉത്തരവും മാതൃകാ പരീക്ഷയും ( Mock Exam ) www.careermagazine.in എന്ന വെബ് സൈറ്റിൽ

 

Share: