30 തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

Share:

ൻറ്

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പർ 482/2022 മുതൽ 511/2022 വരെയുള്ള തസ്‌തികകളിലാണ്‌ അപേക്ഷ ക്ഷണിച്ചത്‌. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി നാല്‌. വിശദവിവരങ്ങൾക്ക്‌ www.keralapsc.gov.in കാണുക. പ്രൊഫൈലിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

തസ്‌തികകളുടെ വിവരങ്ങൾ:
ജനറൽ റിക്രൂട്ട്മെൻറ് :

ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളേജുകൾ), ലക്ചറർ ഇൻ കൊമേഴ്സ്, ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, കേരളത്തിലെ സർവകലാശാലകളിൽ അസിസ്റ്റൻറ്, കേരള കോമൺ പൂൾ ലൈബ്രറിയിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും), കേരളത്തിലെ സർവകലാശാലകളിൽ കംപ്യൂട്ടർ അസിസ്റ്റൻറ് ഗ്രേഡ് 2, ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ കോപ്പി ഹോൾഡർ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനിയർ, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും).

ജില്ലാതലം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) –- തസ്തികമാറ്റം മുഖേന.

സ്പെഷ്യൽ റിക്രൂട്ട്മെൻറ് : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ അനാട്ടമി (പട്ടിക വർഗം), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രൊഫസർ (രസശാസ്ത്ര & ഭൈഷജ്യ കൽപന, ദ്രവ്യഗുണ, പ്രസൂതി & സ്ത്രീരോഗ്) –- പട്ടികവർഗം, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി–- സീനിയർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം),

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി–- സീനിയർ (പട്ടികജാതി/പട്ടികവർഗം), ആർക്കിയോളജി വകുപ്പിൽ എസ്കവേഷൻ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ –- മെക്കാനിക്കൽ അഗ്രികൾച്ചറൽ മെഷീനറി (പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ –- ഡ്രാഫ്ട്സ്മാൻ സിവിൽ (പട്ടികജാതി/പട്ടികവർഗം), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം).

എൻസിഎ റിക്രൂട്ട്മെൻറ് : മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് (രണ്ടാം എൻസിഎ –- എസ് സിസിസി), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (ഒന്നാം എൻസിഎ –- എൽസി/എഐ, കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് സ്രാങ്ക് (രണ്ടാം എൻസിഎ –-ഈഴവ/തിയ്യ/ബില്ലവ).

യു.പി സ്കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടത്തുക. അസിസ്റ്റൻറ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റുമാണ് നടത്തുക.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ വഴി ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രമേ പരീക്ഷയെഴുതാൻ സമ്മതിക്കൂ.

Tagskpsc
Share: