വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

250
0
Share:

മലപ്പുറം: വിമുക്തഭടന്‍മാരുടെ പത്താം ക്ലാസ്മുതല്‍ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്ന മക്കള്‍ക്ക് നല്‍കിവരുന്ന ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയായിരിക്കണം. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ അപേക്ഷകള്‍ ഒക്ടോബര്‍ 31നകവും യു.ജി, പി.ജി. എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ നവംബര്‍ 30നകവും അപേക്ഷിക്കണം.

www.sainikwelfare.kerala ല്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

വിശദവിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെുക.

ഫോണ്‍ : 04832734932.

Share: