അസിസ്റ്റന്‍റ് മാനേജർ 38 ഒഴിവുകൾ

Share:

സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ( SEBI )യി ഗ്രേഡ് A (അസിസ്റ്റന്‍റ് മാനേജര്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷ ടെക്നോളജി, ഒഫീഷ്യല്‍ ലാംഗ്വേജ്, റിസര്‍ച്ച് വിഭാഗങ്ങളിലാണ് ഒഴിവുകള്‍.

ജനറല്‍- ( 24 )  യോഗ്യത: ഇക്കണോമിക്സ്‌, കൊമേഴ്സ്‌, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, എന്നിവയിലൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം/മാനേജ്മെന്‍റിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ, CA/CFA/CS/ICWA.

ലീഗല്‍ – ( 7) നിയമത്തില്‍ ബിരുദം. അല്ലെങ്കില്‍ LLM.

ഇന്‍ഫര്‍മേഷ൯ ടെക്നോളജി- ( 3 ) 

യോഗ്യത: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷ൯ ടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ട്രേഡുകളിലൊന്നിൽ ഫസ്റ്റ് ക്ലാസോടെ എഞ്ചിനീയറിംഗ് ബിരുദം/എം.സി.എ/ബിരുദവും കമ്പ്യൂട്ടേഴ്സ് അല്ലെങ്കിൽ ഐ.ടി യില്‍ 2 വര്‍ഷം ദൈര്‍ഘ്യമുള്ള ബിരുദാനന്തര യോഗ്യതയും.

ഒഫീഷ്യല്‍ ലാംഗ്വേജ്-(1)

യോഗ്യത: ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയി മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കി ബിരുദതലത്തി ഹിന്ദി ഒരു വിഷയമായി പഠിച്ച് സംസ്കൃതം, ഇംഗ്ലീഷ്, ഇക്കണോമിക്സ്‌, കൊമേഴ്സ്‌, എന്നിവയിലൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം.

റിസര്‍ച്ച്-(3)

യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്‌, കൊമേഴ്സ്‌, ബിസിനസ് അഡ്മിനിസ്ട്രെഷ (ഫിനാന്‍സ്), ഇക്കണോമെട്രിക്സ് എന്നിവയിലൊന്നി മാസ്റ്റേഴ്സ് ബിരുദം. ഡോക്റ്ററേറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം: ഒഫീഷ്യല്‍ ലാംഗ്വേജ് വിഭാഗത്തിലേക്ക് ഒഴികെ ഉയര്‍ന്ന പ്രായ പരിധി 27 വയസ്സാണ്. 2017 ഏപ്രി 30 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുന്നത്.

അപേക്ഷിക്കേണ്ട വിധം: www.sebi.gov.in  എന്ന വെബ്സൈറ്റിലൂടെ .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 26  

Share: