ഡാറ്റാ മാനേജര്‍ : അപേക്ഷ ക്ഷണിച്ചു

മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ ഡാറ്റാ മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ പി.ജി/ഐ.ടിയില്‍ ബി.ഇ/ ഇലക്‌ട്രോണിക്‌സില്‍ ബി. ഇ, ആരോഗ്യ മേഖലയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും) എന്നിവയാണ് യോഗ്യതകള്‍.
പ്രായം 40 വയസ്സിന് താഴെ. വേതനം പ്രതിമാസം 19000 രൂപ.
താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 31ന് നകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം.
ഫോണ്‍: 0483 2730313.






