പട്ടികവര്‍ഗ യുവതികള്‍ക്ക് കംപ്യൂട്ടര്‍ കോഴ്‌സ്

Share:

മലപ്പുറം: പട്ടിക വര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് റൂട്രോണിക്‌സിന്റെ അംഗീകൃത കേന്ദ്രമായ എല്‍.സി.സി എടക്കര പഠന കേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷ / ആറ് മാസ സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക പഠന കേന്ദ്രത്തിലും നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ആഫീസിലും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04931- 278212, 9048222041 നമ്പറില്‍ ബന്ധപ്പെടാം.

Share: