ഇന്ത്യന്‍ ഓയിലില്‍ ടെക്നീഷ്യന്‍മാരുടെ 32 ഒഴിവുകൾ

Share:

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പൈപ്പ് ലൈന്‍ ഡിവിഷനിലേക്ക് നോണ്‍ എക്സിക്യുട്ടീവ്‌ ടെക്നിക്കല്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളില്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ്, ടെക്നിക്കല്‍ അറ്റന്‍ഡന്‍റ് തസ്തിക കളിലാണ് അവസരം.

പരസ്യ വിജ്ഞാപന നമ്പര്‍: PL/HR/ESTB/2018/1
ഈസ്റ്റേന്‍ റീജന്‍ പൈപ്പ് ലൈന്‍സ് (പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍) എന്‍ജിനീയറിംഗ് അസിസ്റ്റന്‍റ്-14 (മെക്കാനിക്കല്‍-5, ഇലക്ട്രിക്കല്‍-5, ടി & ഐ-4) ടെക്നിക്കല്‍ അറ്റന്‍ഡന്‍റ്-1-4 നോര്‍ത്തേന്‍ റീജന്‍ പൈപ്പ് ലൈന്‍സ് (ഹരിയാന, യു.പി, ഡല്‍ഹി, പഞ്ചാബ്) എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ്-3 (മെക്കാനിക്കല്‍-1, ഇലക്ട്രിക്കല്‍-1, ടി & ഐ-1) ടെക്നിക്കല്‍ അറ്റന്‍ഡന്‍റ്-1-4 വെസ്റ്റെന്‍ റീജന്‍ പൈപ്പ് ലൈന്‍സ് (ഗുജറാത്ത്, രാജസ്ഥാന്‍)

എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ് (ടി & ഐ)-3
സതേണ്‍ റീജന്‍ പൈപ്പ് ലൈന്‍ (തമിഴ്നാട്)

എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ് (മെക്കാനിക്കല്‍)-1, ടെക്നിക്കല്‍ അറ്റന്‍ഡന്‍റ്-1-1, സതേണ്‍ ഈസ്റ്റെന്‍ റീജന്‍ പൈപ്പ് ലൈന്‍സ് (ചത്തീസ്ഗഡ്, ഒഡീഷ)

എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ് (ഇലക്ട്രിക്കല്‍)-1
ടെക്നിക്കല്‍ അറ്റന്‍ഡന്‍റ്-1
യോഗ്യതകള്‍: എഞ്ചിനീയറിംഗ് അസിസ്റ്റന്‍റ് -അനുബന്ധ ട്രേഡില്‍ ത്രിവത്സര എന്ജിനീയറിംഗ് ഡിപ്ലോമ.

ടെക്നിക്കല്‍ അറ്റന്‍ഡന്‍റ്-പത്താം ക്ലാസും അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ യോഗ്യതയും.

പ്രായം: 18-26 വയസ്.

2017 ഡിസംബര്‍ 2 6 അടിസ്ഥാനമാക്കിയാണ്. പ്രായവും യോഗ്യതയും കണക്കാക്കുക.ഉയര്‍ന്ന പ്രായ പരിധിയില്‍ ചട്ടപ്രകാരം ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്‌: ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ക്ക് 100 രൂപ. ഓണ്‍ലൈന്‍ ആയി ഫീസ്‌ അടക്കണം. എസ്.സി, എസ്.ടി വിഭാഗക്കാരും അംഗ പരിമിതരും ഫീസ്‌ അടക്കേണ്ടതില്ല.

അപേക്ഷിക്കേണ്ട വിധം: https://plis.indianoilpipelines.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ഓണ്‍ ലൈന്‍ രജിസ്ട്രെഷനുള്ള അവസാന തീയതി: ജനുവരി 15

Share: