വിദ്യാഭ്യാസ സ്‌കോളർഷിപ്പ്: അപേക്ഷിക്കാം

281
0
Share:

ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2016-17 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കും ബി.ടെക്, ബി.എസ്‌സി നഴ്‌സിങ്, ബി.ഡി.എസ്, എം.ബി.ബി.എസ്, ബി.എ.എം.സ്, ബി.എച്ച്.എം.എസ്, എൽ.എൽ.ബി എന്നീ കോഴ്‌സുകൾക്കും അവയുടെ ബിരുദാനന്തര കോഴ്‌സുകൾക്കും 60 ശതമാനം മാർക്കിൽ കുറയാതെ വിജയികളായവരിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്ക് സ്‌കോളർഷിപ്പ് നൽകും.്

മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ല ഓഫീസിൽ ജനുവരി 15നകം അപേക്ഷ ലഭിക്കണം. ഫോൺ: 0477 2230244.

Share: