അമ്യുണിഷന്‍ ഡിപ്പോയില്‍ ഗ്രൂപ്പ് സി 291  ഒഴിവുകൾ  

Share:
പ്രതിരോധ വകുപ്പിന്‍റെ 27, ഫീല്‍ഡ് അമ്യുണിഷന്‍ ഡിപ്പോയിലെക്ക് വിവിധ ഗ്രൂപ്പ് സി തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 291 ഒഴിവുകളാണ്ഉള്ളത്.

മെറ്റീരിയല്‍ അസിസ്റ്റന്‍റ് -6 (ജനറല്‍-3, എസ്.സി-1, എസ്.-ടി-2)

യോഗ്യത: ബിരുദം അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ് മെന്‍റില്‍ ഡിപ്ലോമ.

ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്-10 (ജനറല്‍-5, എസ്.സി-1, എസ്.ടി-2, ഒ.ബി.സി-2)

യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്.

ഫയര്‍മാന്‍-8 (ജനറല്‍-5, എസ്.സി-2, എസ്.ടി-1)

യോഗ്യത: പത്താം ക്ലാസ്. ജോലിക്കാവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

ട്രേഡ്സ്മാന്‍ മേറ്റ്: 266 (ജനറല്‍-133, എസ്.സി-46, എസ്.ടി-36, ഒ.ബി.സി-51)

യോഗ്യത: പത്താം ക്ലാസ്. മികച്ച ശാരീരിക ക്ഷമത.

എം ടി എസ് (സഫായി വാല)-1 (ജനറല്‍)

യോഗ്യത: പത്താം ക്ലാസ്.

അപേക്ഷിക്കേണ്ട വിധം: അപേക്ഷയുടെ മാതൃക www.indianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇതേ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം
നോക്കി വായിച്ചു മനസ്സിലാക്കി വേണം അപേക്ഷിക്കാന്‍.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12

Share: