ഫുഡ് കോര്‍പ്പറേഷനില്‍ വാച്ച് മാന്‍ : 62 ഒഴിവുകള്‍

Share:

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ജമ്മു & കാശ്മീര്‍ റീജനിലേക്ക് വാച്ച് മാന്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ ലൈന്‍ ആയി വേണം
അപേക്ഷിക്കാന്‍.

ഒഴിവുകള്‍: 62 (ജനറല്‍-20, എസ്.-സി-4, എസ്.ടി-6, ഒ.ബി.സി-16, അംഗപരിമിതര്‍(OH/HH)-1, വിമുക്ത ഭടര്‍-15)

യോഗ്യത: എട്ടാം ക്ലാസ് പാസ്.

പ്രായം: 2017 ഡിസംബര്‍ ഒന്നിന് 18 നും 25നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഒ.ബി.സി
ക്കാര്‍ക്ക് 3 വര്‍ഷത്തെയും ഇളവ് ലഭിക്കും. അംഗ പരിമിതരില്‍ ജനറല്‍ വിഭാഗക്കാര്‍ക്ക് 10 വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് 13 വര്‍ഷത്തെയും
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഇളവുണ്ടാകും.

ശമ്പളം സ്കെയില്‍: 8100 – 18070 രൂപ

അപേക്ഷിക്കേണ്ട വിധം: www.fcijobsjk.com എന്ന വെബ്സൈറ്റ് വഴി . ജനറല്‍ , ഒ.ബി.സി വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ്‌ ഉണ്ടായിരിക്കും.

അവസാന തീയതി: ജനുവരി 17

Share: