വാട്ടര്‍ കമ്മീഷനില്‍ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റ് :  63 ഒഴിവുകൾ   

Share:

കേന്ദ്ര ജല വകുപിനു കീഴിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ വര്‍ക്ക് ചാര്‍ജ്ഡ് എസ്റ്റാബ്ലിഷ്മെന്‍റില്‍ സ്കില്‍ഡ് വര്‍ക്ക് അസിസ്റ്റന്‍റുമാരെ
നിയമിക്കുന്നു.
ഒഴിവുകള്‍: 63 (ജനറല്‍-18, ഒ.ബി.സി-25, എസ്.സി-12, എസ്.ടി-8)

കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം

ഹൈഡ്രോളജിക്കല്‍ , മീട്ടിയോറോളജിക്കല്‍ ഒബ്സര്‍വേഷന്‍. ഫ്ലഡ് ഫോര്‍കാസ്റ്റിങ്ങ്, സര്‍വേ & ഇന്‍വെസ്റ്റിഗേശന്‍, സ്നോ ഒബ്സര്‍വേഷന്‍,
മെഷീന്‍ ഓപ്പറേഷന്‍, വാച്ച് & വാര്‍ഡ്‌, ഗാര്‍ഡനിംഗ്, ഓഫീസ് ക്ലീനിംഗ് തുടങ്ങിയ ജോലികളില്‍ സഹായിക്കുകയാണ് സ്കില്‍ഡ് വര്‍ക്ക്
അസിസ്റ്റന്‍റിന്‍റെ ജോലി.

യോഗ്യത: പത്താം ക്ലാസ്. അല്ലെങ്കില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യം.
പ്രായം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയില്‍ 18-30 വയസ്.
ഉയര്‍ന്ന പ്രായ പരിധിയില്‍ ഒ.ബി.സി ക്കാര്‍ക്ക് 3 വര്‍ഷത്തെയും എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷത്തെയും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്/ഐ.ടി.ഐ/തത്തുല്യ പരീക്ഷക്ക് നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരികും പ്രാഥമിക തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്
ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഫിസിക്കല്‍ ടെസ്റ്റ്‌ ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ ലൈന്‍ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
വെബ്സൈറ്റ്: www.cwc.nic.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22

Share: