ഇ-ഗവേണന്‍സ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

Share:

കേരള സര്‍ക്കാര്‍ 2016, 2017 വര്‍ഷങ്ങളിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തന മികവിനു നല്‍കുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവയ്ക്കു അപേക്ഷ നല്‍കാം. ഇ-സിറ്റിസണ്‍ സര്‍വ്വീസ് ഡെലിവറി, എം-ഗവേണന്‍സ്, ഇ-ലേണിംഗ്, പ്രാദേശിക ഭാഷാവികസനം, നല്ല വെബ്‌സൈറ്റ്, മികച്ച അക്ഷയകേന്ദ്രം, സാമൂഹിക മാധ്യമവും ഇ-ഗവേണന്‍സും, മികച്ച ഇ-ഗവേണന്‍സ് ജില്ല എന്നീ വിഭാഗങ്ങള്‍ക്ക് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. വിശദ വിവരങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റേയും (www.img.kerala.gov.in) സംസ്ഥാന ഐ.റ്റി മിഷന്റേയും (www.itmission.kerala.gov.in) വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പു സെക്രട്ടറി അരുണാസുന്ദരരാജന്‍ ചെയര്‍മാനായുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.

Share: