ന്യൂനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പ്

Share:

എറണാകുളം : സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള സ്വകാര്യ സ്കൂളുകളിൽ (സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ, സ്പെഷ്യൽ സ്കൂൾ ഉൾപ്പടെ ) ഒന്ന് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ന്യൂനപക്ഷ പ്രീ -മെട്രിക് സ്കോളർഷിപ്പിന് ഓൺലൈൻ വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള ഒരു കുടുംബത്തിൽ നിന്നും രണ്ട് പേർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നത്. അപേക്ഷകൾ നാഷണൽ സ്കോളർഷിപ് പോർട്ടൽ 2.0 ( www.scholorships.gov.in) എന്ന വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. കെ. വൈ.സി രെജിസ്ട്രേഷൻ എടുക്കാത്ത സി. ബി. എസ്. ഇ സ്കൂളുകൾ ഒക്ടോബർ 31ന് മുൻപായി രെജിസ്ട്രേഷൻ പൂർത്തിയാക്കി വിദ്യാർത്ഥികളെ രജിസ്റ്റർ ചെയ്യിക്കണം.

2020-21 വർഷം പുതുതായി മീൻസ് കം മെരിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന(2019 നവംബർ മാസം നടത്തിയ എൻ. എം. എം എസ് സ്കോളർഷിപ് പരീക്ഷയിൽ യോഗ്യത നേടിയവരും ഇപ്പോൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നവർക്കുമായ വിദ്യാർത്ഥികൾ ) കുട്ടികളും 2018-19,2019-20 വർഷങ്ങളിൽ സ്കോളർഷിപ്പിന് അർഹത നേടിയവരും സ്കോളർഷിപ്പ് ഇപ്പോൾ പുതുക്കേണ്ടവരുമായ വിദ്യാർത്ഥികളും ( ഇപ്പോൾ 10, 11ക്ലാസ്സുകളിൽ പഠിക്കുന്നവർ ) നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.

അവസാന തീയതി : ഒക്ടോബർ 31

Share: