ട്രേഡ്‌സ്മാന്‍ ഒഴിവ്

Share:

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, സിവില്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ട്രേഡ്‌സ്മാന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് ഐ.റ്റി.ഐ യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രതിഫലം മണിക്കൂറിന് 200 രൂപ. നിശ്ചിത യോഗ്യതയുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡേറ്റായും സഹിതം ആഗസ്റ്റ് 16 രാവിലെ 10ന് കോളേജ് പ്രിന്‍സിപ്പാളിനു മുമ്പില്‍ കൂടിക്കാഴ്ചക്കെത്തണം.

വെബ്‌സൈറ്റ് www.gecbh.ac.in

Share: