പോളിടെക്‌നിക്കില്‍ എന്‍.സി.സി/സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനം

Share:

പോളിടെക്‌നിക്കുകളില്‍ എന്‍.സി.സി/സ്‌പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനത്തിനുളള കൗണ്‍സിലിംഗ് 11ന് തിരുവനന്തപുരം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നടക്കും.

കൗണ്‍സിലിംഗിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് ലിസ്റ്റ് www.dtekerala.gov.in www.polyadmission.org എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബന്ധപ്പെട്ട രേഖകളുടെ അസലുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 മണിക്ക് എത്തണം.

എന്‍.സി.സി ക്വാട്ടയിലുളള 50 സീറ്റുകളില്‍ 49 എണ്ണം സ്ട്രീം ഒന്നിലാണ്. രാവിലെ 11 മുതല്‍ 12 വരെ ഒന്നു മുതല്‍ 60 റാങ്ക് വരെയുളളവരുടെയും 12 മണി മുതല്‍ ഒരു മണിവരെ 61 മുതല്‍ 108 റാങ്ക് വരെയുളളവരുടെയും കൗണ്‍സിലിംഗും കൈമനം വനിതാ പോളിയിലെ സ്ട്രീം രണ്ട് സീറ്റിലേക്ക് രാവിലെ 11 മുതല്‍ 12 മണി വരെ ഒന്നു മുതല്‍ 60 റാങ്ക് വരെയുളള വിദ്യാര്‍ത്ഥികളുടെ കൗണ്‍സിലിംഗും നടക്കും.

സ്‌പോര്‍ട്ട്‌സ് ക്വാട്ടയിലെ 19 സീറ്റുകളിലേക്ക് രാവിലെ 10 മുതല്‍ 11 മണി വരെ ഒന്നു മുതല്‍ 60 റാങ്ക് വരെയുളള വിദ്യാര്‍ത്ഥികളുടെയും 11 മുതല്‍ 12 മണിവരെ 60 നുമുകളില്‍ 88 വരെ റാങ്കുളളവരുടെയും കൗണ്‍സിലിംഗ് നടക്കും.

Share: