എല്‍.ഐ.സിയില്‍ എ.ഡി.ഒ: 8581 ഒഴിവുകൾ

Share:

അപ്രൻറ്റീസ് ഡെവലപ്‌മെൻറ് ഓഫീസര്‍ (എ.ഡി.ഒ) തസ്തികയിൽ 8581 ഒഴിവുകളിലേക്ക്‌ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു.
കേരളമുള്‍പ്പെടുന്ന ചെന്നൈ സതേണ്‍ സോണിൽ ല്‍ 1257 ഒഴിവുകളാണുള്ളത്.

കേരളത്തിലെ ഒഴിവുകള്‍-

തിരുവനന്തപുരം – 74
എറണാകുളം – 72
കോഴിക്കോട് – 85
കോട്ടയം – 88
തൃശ്ശൂര്‍ – 60

പ്രായം: 21-നും 30-നും മധ്യേ.
( 02.05.01989-നും 01.05.1998-നും മധ്യേ ജനിച്ചവരാകണം – രണ്ടുതീയതികളും ഉള്‍പ്പെടെ). ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം
തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളായുള്ള ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടാകും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് അഭിമുഖവും വൈദ്യപരിശോധനയും ഉണ്ടായിരിക്കും.
ശമ്പളം: അപ്രൈന്റൈസ് കാലയളവില്‍ പ്രതിമാസം 34503 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. പ്രൊബേഷനറി ഡെവലപ്‌മെന്റ് ഓഫീസറായി നിയമിച്ചതിനു ശേഷം 37345 രൂപ
അപേക്ഷ: http://www.licindia.in/bottom-links/careers എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം
അപേക്ഷാഫീസ്: 600 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 50 രൂപ.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി – ജൂണ്‍ 09

 

Share: