റിസർച്ച് & ട്രെയിനിങ് സ്പെഷ്യലിസ്റ്റ് നിയമനം
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് തലത്തിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഹബ് ഫോർ എംപവർമെൻറ് ഓഫ് വിമണിൽ റിസർച്ച് ആൻഡ് ട്രെയിനിങ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
സോഷ്യൽ വർക്കിലോ മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള ബിരുദത്തോടൊപ്പം, പരിശീലന ഗവേഷണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും അപേക്ഷകർക്കുണ്ടാകണം.
പ്രതിമാസ വേതനം 33,000 രൂപ.
18നും 40നും വയസിനിടയിലുള്ളവർക്ക് അപേക്ഷിക്കാം.
ജൂൺ 5 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകൾ ഡയറക്ടർ, വനിതാ ശിശുക്ഷേമ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറ്ക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭിക്കണം.