ഗസ്റ്റ് അദ്ധ്യാപക ഇന്റര്‍വ്യൂ

Share:

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ 12-ന് രാവിലെ 10-ന് നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫീസില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം ഇവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം ഹാജരാകണം.

Share: