ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

തൃശൂർ : തൃത്താല സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2023- 2024 അധ്യയന വർഷത്തേക്ക് പൊളിറ്റക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്.

യുജിസി യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും വയസ്സ്, പ്രവർത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 3ന് രാവിലെ 10.30ന് അഭിമുഖത്തിന് കോളജിൽ എത്തിച്ചേരണം.

Share: