ഗസ്റ്റ് അധ്യാപക നിയമനം

Share:

കണ്ണൂർ : തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.

കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂൺ ആറിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിൻറെ ചേംബറിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറെർവ്യൂവിന് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 0490 2346027 brennencollege@gmail.com

Share: