ഗവേഷണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Share:

തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗമായി കായലുകളുടെ ഹൗസ് ബോട്ട് ടൂറിസം സംവഹന ശേഷി പഠനം എന്ന വിഷയത്തിൽ സംസ്ഥാന തണ്ണീർത്തട അതോറിറ്റി ഗവേഷണ പ്രോജക്റ്റ് ക്ഷണിച്ചു.

സംസ്ഥാനത്തെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങൾ, കോളജുകൾ, അംഗീകൃത സന്നദ്ധസംഘടനകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്കും അദ്ധ്യാപകർക്കും അപേക്ഷിക്കാം.

അപേക്ഷ (മൂന്ന് കോപ്പികൾ വീതം) ജൂൺ 28 ന് മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, നാലാം നില, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ കോംപ്ലക്‌സ്, തമ്പാനൂർ-01 എന്ന വിലാസത്തിൽ ലഭിക്കണം

ഫോൺ: 0471 2326264

ഇ-മെയിൽ: swak.envt@kerala.gov.in / swak.kerala@gmail.com

Share: