രാരീരം ഡോട്ട് കോം : വിശ്വകർമ്മജർക്കായി ഇ കൊമേഴ്‌സ് പദ്ധതി

Share:

കൊല്ലം : ഭാരത സംസ്കാരത്തിൻറെ സ്രഷ്ടാക്കളെ സംരക്ഷിക്കാൻ പദ്ധതിയിട്ടുകൊണ്ടു പ്രധാനമന്ത്രി പി എം വികാസ് ( PM VIKAS – PM Viswakarma Kaushal Samman Yojana ) പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിൻബലമായി അവരുടെ ഉത്പന്നങ്ങൾ ഓൺലൈൻ ആയി വിപണനം ചെയ്യുന്നതിനുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റഫോം കേരളത്തിൽ തയ്യാറാകുന്നു. ഭാരതത്തിലെ പൈതൃക തൊഴിലാളി സമൂഹത്തെയും മറ്റ് പരമ്പരാഗത തൊഴിൽ ചെയ്യുന്നവരെയും ഉൾപ്പെടുത്തി ജനസംഖ്യയുടെ നാല്പത്തിരണ്ട്‌ ശതമാനം വരുന്ന തൊഴിലാളി വർഗ്ഗത്തിൻറെ സമഗ്രവികസനവും തൊഴിൽ സംരക്ഷണവും സാമ്പത്തിക വളർച്ചയും ലക്ഷ്യമാക്കിയാണ് പി എം വിശ്വകർമ്മ കൗശൽ സമ്മാൻ യോജന പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനായി ഇ കൊമേഴ് ‌സ് വിപണനരീതി ശക്തിപ്പെടുത്തേണ്ടതിൻറെ ആവശ്യകത പ്രധാനമന്ത്രി വ്യക്തമാക്കിയതിൻറെ അടിസ്ഥാനത്തിലാണ് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ( Rarirem Info Media Pvt Ltd ) രാരീരം ഡോട്ട് കോം ( www.rarirem.com ) എന്ന ഇ കൊമേഴ്‌സ് പ്ലാറ്റഫോം ഒരുക്കുന്നത്. ഇതിലൂടെ പരമ്പരാഗത തൊഴിലാളികൾ നിമ്മിക്കുന്ന ‘തൊട്ടിൽ മുതൽ കട്ടിൽ വരെ’യുള്ള ഉൽപ്പന്നങ്ങൾ വിപണനം നടത്തുമെന്ന് സി ഇ ഓ ഋതുരാജ് വ്യക്തമാക്കി. കൈകൊണ്ട് നിമ്മിക്കുന്ന ആഭരണങ്ങളും ഫർണിച്ചറുകളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ലോകമെമ്പാടുമെത്തിക്കാനുള്ള പദ്ധതിയാണ് രാരീരം തയ്യാറാക്കുന്നത്. ഇന്ത്യയിൽ കൈകൊണ്ടു നിർമ്മിക്കുന്ന ആഭരണങ്ങൾക്കും കരകൗശല വസ്തുക്കൾക്കും ലോകമെമ്പാടും ആവശ്യക്കാരുണ്ട്. നമ്മുടെ ഉൽപ്പന്നങ്ങൾ അമേരിക്ക , യു കെ തുടങ്ങിയ രാജ്യങ്ങളിലെത്തിക്കാനുള്ള മാധ്യമമാണ് രാരീരം ഡോട്ട് കോം ( www.rarirem.com )

വിശ്വകർമ്മ സമൂഹം , ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാരത സംസ്കാരത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വകർമ്മ സമൂഹത്തെ തൊഴിലുടമകളാക്കാനും അവരുടെ കൈത്തൊഴിലിനും സൃഷ്ടി കൾക്കും ലോകവിപണി കണ്ടെത്താനും അവരെ സമ്പന്നരാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിക്ക് രൂപകൽപ്പന നൽകിയിരിക്കുന്നത്. പി എം വികാസ് പദ്ധതി മഹാ വിജയമാക്കുന്നതിനു ഇന്ത്യയിലെ മുഴുവൻ വിശ്വകർമ്മ സമൂഹവും ഒന്നുചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിൻറെ സമ്പൂർണ്ണ വളർച്ചയാകും അതിലൂടെയുണ്ടാകുക. ആറന്മുള കണ്ണാടിയും നവരത്ന മോതിരവും കൈത്തറിയുമൊക്കെ ഇനി വീട്ടിലിരുന്നു വാങ്ങാൻ കഴിയും. ഭാരതത്തിലെ നാല് കോടിയില്പരം വരുന്ന വിശ്വകർമ്മജരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇതിലൂടെ ലോകത്തിനു മുന്നിലെത്തും. വിശ്വകർമ്മരെ പുതിയ സാങ്കേതിക വിദ്യ അഭ്യസിപ്പിക്കാനും അവരുടെ കലാപരമായ കഴിവുകൾ വികസിപ്പിച്ചെടുക്കാനും രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് പ്രതി ഞ്ജാബദ്ധമാണെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഋഷി പി രാജൻ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് www.rarirem.com ഫോൺ : 9037682579

Share: