രാരീരം : കരകൗശല കൂട്ടായ്മ

Share:

കൊല്ലം : കുഞ്ഞുങ്ങളെ ‘രാരീരം ‘ പാടി ഉറക്കുന്ന തൊട്ടിൽ മുതൽ വിവിധരീതിയിലുള്ള കളിപ്പാട്ടങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും മറ്റുൽപ്പന്നങ്ങളും, കൈകൊണ്ട് മെനെഞ്ഞെടുക്കുന്ന കരകൗശല തൊഴിലാളികൾ ഒന്നുചേരുന്നു. പ്രധാനമന്ത്രിയുടെ പി എം വികാസ് ( വിശ്വകർമ്മ യോജന ) പദ്ധതിയുടെ പിൻബലത്തോടെ സ്വർണ്ണപ്പണിക്കാർ , മരപ്പണിക്കാർ , ഇരുമ്പ് പണിക്കാർ തുടങ്ങി ഇന്ത്യയിലെ ഇരുപതു കോടിയോളം വരുന്ന വിശ്വകർമ്മജർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ലോക വിപണിയിൽ എത്തിക്കുന്നതിനുള്ള ഇ കൊമ്മേഴ്സ് പ്ലാറ്റ് ഫോമാണ് രാരീരം ഡോട്ട് കോം (www.rarirem.com)

കേരളത്തിൻറെ വിശ്വപ്രസിദ്ധമായ ആറന്മുള കണ്ണാടിയും പയ്യന്നൂർ പവിത്രമോതിരവും ശരപ്പൊളി മാലയും ലക്ഷ്മി വിളക്കും തുടങ്ങി മുപ്പതിനായിരത്തോളം കരകൗശല ഉൽപ്പന്നങ്ങളാണ് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിർമ്മിക്കപ്പെടുന്നത്. ഇവ രാരീരം ഡോട്ട് കോമിലൂടെ ഏറ്റവും കുറഞ്ഞ വിലക്ക് വിപണിയിലെത്തിക്കുവാൻ കഴിയുമെന്ന് രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ രാജൻ പി തൊടിയൂർ പറഞ്ഞു.

പ്രധാനമന്ത്രി വിശ്വകർമ്മ കൗശൽ യോജന ആവശ്യപ്പെടുന്നത് പോലെ വിശ്വകർമ്മ വിഭാഗത്തെ തൊഴിൽ പരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉയർത്തിക്കൊണ്ടുവരാനും അവരുടെ കരകൗശല വൈദഗ്ദ്ധ്യവും നൈപുണ്യശേഷിയും വർധിപ്പിക്കാനുമുള്ള നിരവധി പദ്ധതികൾ രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് അടുത്ത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് 90376 82579 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ് .

Share: