കാർപ്പെൻറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം:  ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെൻറർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു ,
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 17 നകം യോഗ്യത/ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

യോഗ്യത – എസ് എസ് എൽ സി, കാർപ്പെൻറർ ട്രേഡിലുള്ള ഐ ടി ഐ സർട്ടിഫിക്കറ്റ്, കാർപ്പെൻററിയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം
പ്രായം പരിധി – 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം)
പ്രതിമാസ ശമ്പളം – 18000 രൂപ.
സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സമുദായക്കാരേയും, ഓപ്പൺ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 0484-2422458.

Share: