കാര്‍പെൻറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

Share:

എറണാകുളം : തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ ട്രേഡ്‌സ്മാന്‍ കാര്‍പ്പെൻറര്‍ തസ്‌കയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എല്‍ സി, കാര്‍പെൻറര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
താല്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒമ്പത് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2575370, 2577379.

Share: