റെയിൽവേയിൽ 1,30,000 ഒഴിവുകൾ

291
0
Share:

ഇന്ത്യൻ റെയിൽവേയുടെ വിവിധ മേഖലകളിൽ നിലവിലുള്ള 1,30,000 ഒഴിവുകളിലേക്ക് , റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് ചുരുക്ക വി ജ്ഞാപനം പ്രസിദ്ധീകരിച്ചു.

നോൺ ടെക്ക്നിക്കൽ കാറ്റഗറിയിൽ ജൂനിയർ ക്ളർക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ളർക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് ക്ളർക് , ടിക്കറ്റ് ക്ളർക് , ട്രാഫിക് അസിസ്റ്റൻറ് , ഗുഡ്‌സ് ഗാർഡ് , സീനിയർ ക്ളർക് കം ടൈപ്പിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷൻ മാസ്റ്റർ, സ്റ്റാഫ് നേഴ്സ് , ഫർമസിസ്റ്റ് , ലാബ് അസിസ്റ്റൻറ് , ഇ സി ജി ടെക്‌നിഷ്യൻ, ലാബ് സുപ്രണ്ട് , സ്‌റ്റെനോഗ്രാഫർ, ചീഫ് ലോ അസിസ്റ്റൻറ് , ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി) , ഹെൽപ്പർ , അസിസ്റ്റൻറ് എന്നിങ്ങനെയാണ് ഒഴിവുകൾ.

റെയിൽവേ അസിസ്റ്റന്റ്, ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ എന്നീ തസ്തികളിലും നിരവധി ഒഴിവുകലാണുള്ളത്. വിശദമായ വി ജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

മെട്രിക്കുലേഷന്‍/ എസ്എസ്എല്‍സി, ഐടിഐ അല്ലെങ്കില്‍ എന്‍ജിനീയറിംഗിൽ ഡിപ്ലോമ, നഴ്സിംഗ് യോഗ്യതകൾ കരസ്ഥമാക്കിയിട്ടുള്ളവര്‍ക്കാണ് ഈ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക. 18 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. ഒബിസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വർഷം വരെ പ്രായത്തിൽ ഇളവ് ലഭിക്കും. എസ് സി/ എസ്ടി ഉദ്യോഗാര്‍ത്ഥികൾക്ക് അ‍ഞ്ച് വർഷം വരെ പ്രായത്തില്‍ ഇളവ് ലഭിക്കുകയും ചെയ്യും.

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കമ്പ്യൂട്ടര്‍ അധിഷഠിത ടെസ്റ്റിന്റെ പരീക്ഷയുടെയും കമ്പ്യൂട്ടർ അധിഷ്ഠിത ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രണ്ട് ടെസ്റ്റുകളിലും യോഗ്യത തെളിയിക്കുന്ന ഉദ്യോഗാർ‍ത്ഥികളെ ആര്‍ആർബി ഡോക്യുമെന്റ് വേരിക്കേഷന് ക്ഷണിക്കുകയും ചെയ്യും.

ആദ്യ ഘട്ടത്തിന് ശേഷം ആദ്യഘട്ട കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഓരോ ആർആർബിയ്ക്കും കീഴിലുള്ള തൊഴിലവസരങ്ങളെക്കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ആർആർബി പട്ടിക പ്രസിദ്ധീകരിക്കും.

അപേക്ഷിക്കേണ്ട വിധം:  www.indianrailways.gov.in എന്ന ഇന്ത്യൻ റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഫെബ്രുവരി 28 മുതൽ അപേക്ഷ അയക്കുന്നതിനുള്ള സൗകര്യം വെബ് സൈറ്റിൽ ലഭിക്കും.

Share: