സൗജന്യ നൈപുണ്യ വികസന പരിശീലന കോഴ്സ്

Share:

തിരുവനന്തപുരം: ജില്ലാ വ്യവസായ കേന്ദ്രവും അസാപും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് എൽ.ഇ.ഡി ലൈറ്റ് പ്രൊഡക്ട്സ് ഡിസൈൻ ആൻഡ് മാർക്കറ്റിംഗ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ ഇൻ ആർട്ടിസനൽ ബേക്കറി, അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ്, പഴം പച്ചക്കറി സംസ്കരണം എന്നിവയിലാണ് കോഴ്സുകൾ.

ജില്ലാ വ്യവസായ കേന്ദ്രം വഴി തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകർക്ക് കോഴ്സുകൾ സൗജന്യം ആയിരിക്കും. ഡിസംബർ 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2326756, 9946782122.

Share: