പ്രൊജക്ട് കോഡിനേറ്റര്‍ നിയമനം

237
0
Share:

കാസർഗോഡ് : മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും ലക്ഷ്യമാക്കി സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പ്രൊജക്ട് കോഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.

ഒന്‍പത് മാസത്തേക്കാണ് നിയമനം.

അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രായം- 22 നും 45 നും മധ്യേ.

പ്രതിമാസം 25,000 രൂപ വേതനമായി ലഭിക്കും.

താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം സെപ്: 24 ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഫോണ്‍ : 04672 2202537.

Share: