സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ

Share:

തിരുവനന്തപുരം: പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രാഗ്രാമറുടെ രണ്ടു താൽക്കാലിക ഒഴിവുകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ കഷണിച്ചു.
യോഗ്യത:   എം.ടെക്. (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്‌സി.(ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) (ഏതെങ്കിലും റഗുലർ ഫുൾടൈം കോഴ്‌സുകളിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്)  .

കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ അഭികാമ്യം. PHP and related frame works and well versed in Postgr SQL or related RDBMS സാങ്കേതിക പരിജ്ഞാനമായി കണക്കാക്കും. യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം.

ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം  സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പായി secy.cge@kerala.gov.in അല്ലെങ്കിൽ supdtd.cge@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

Share: