റെയിൽ വികാസ് നിഗം ലിമിറ്റഡില്‍ മാനേജര്‍ – 50 ഒഴിവുകൾ
റെയിൽ വികാസ് നിഗം ലിമിറ്റഡിൽ മാനേജർ തസ്തികയിൽ 50 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു . ഇന്ത്യയിൽ എവിടെയും റെഗുലർ നിയമനം ലഭിക്കാം.
മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ബിരുദം, ഒന്‍പതു വർഷ പരിചയം.
ഡെപ്യൂട്ടി മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ബിരുദം, അഞ്ചു വർഷ പരിചയം.
അസിസ്റ്റന്റ് മാനേജർ/സിവിൽ: യോഗ്യത- സിവിൽ എൻജിനിയറിംഗ് ബിരുദം, മൂന്നുവർഷ പരിചയം/സിവിൽ എൻജിനിയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ആറു വർഷ പരിചയം.
മാനേജർ/ഇലക്ട്രിക്കൽ: യോഗ്യത- ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, ഒൻപതു വർഷ പരിചയം. ഡെപ്യൂട്ടി മാനേജർ/ഇലക്ട്രിക്കൽ: യോഗ്യത- ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, അഞ്ചു വർഷ പരിചയം.
അസിസ്റ്റന്റ് മാനേജർ/ഇലക്ട്രിക്കൽ: യോഗ്യത- ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദം, 3 വർഷ പരിചയം/ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ആറു വർഷ പരിചയം.
മാനേജർ/എസ് ആൻഡ് ടി: യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം, ഒൻപതു വർഷ പരിചയം.
ഡെപ്യൂട്ടി മാനേജർ/എസ് ആൻഡ് ടി: യോഗ്യത- ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം, അഞ്ചു വർഷ പരിചയം.
അസിസ്റ്റന്റ് മാനേജർ/എസ് ആൻഡ് ടി: യോഗ്യത- ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് ബിരുദം, മൂന്നു വർഷ പരിചയം/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ആറു വർഷ പരിചയം.
ഡിസംബർ 05 വരെ അപേക്ഷിക്കാം.
കൂടുതൽ അറിയാൻ : www.rvnl.org