കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ത​പാ​ൽ വ​കു​പ്പി​ൽ 1899 ഒഴിവുകൾ

Share:

ഗ്രൂ​പ്പ് സി ​ത​സ്തി​ക​ക​ളി​ലാ​യി കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ത​പാ​ൽ വ​കു​പ്പി​ൽ 1899 ഒഴിവുകൾ.

കേ​ര​ള, ല​ക്ഷ​ദ്വീ​പ്, മാ​ഹി ഉ​ൾ​പ്പെ​ടു​ന്ന കേ​ര​ള സ​ർ​ക്കി​ളി​ൽ 94 ഒ​ഴി​വു​ണ്ട്.

മെ​യി​ൽ​ഗാ​ർ​ഡ് ത​സ്തി​ക​യി​ൽ കേ​ര​ള​ത്തി​ൽ ഒ​ഴി​വി​ല്ല.

ത​സ്തി​ക (കേ​ര​ള സ​ർ​ക്കി​ളി​ലെ ഒ​ഴി​വ്): പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ് (31)/ സോ​ർ​ട്ടിം​ഗ് അ​സി​സ്റ്റ​ന്‍റ് (3). യോ​ഗ്യ​ത: ബി​രു​ദം, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം.

ത​സ്തി​ക (കേ​ര​ള സ​ർ​ക്കി​ളി​ലെ ഒ​ഴി​വ്): പോ​സ്റ്റ്മാ​ൻ (28)/മെ​യി​ൽ ഗാ​ർ​ഡ്: യോ​ഗ്യ​ത: പ്ല​സ് ടു ​ജ​യം, പ​ത്താം ക്ലാ​സ്/ ഉ​യ​ർ​ന്ന ത​ല​ത്തി​ൽ മ​ല​യാ​ളം ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് പാ​സാ​ക​ണം, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം, 2 വീ​ല​ർ/​ലൈ​റ്റ് മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്.

ത​സ്തി​ക (കേ​ര​ള സ​ർ​ക്കി​ളി​ലെ ഒ​ഴി​വ്): മ​ൾ​ട്ടി ടാ​സ്കിം​ഗ് സ്റ്റാ​ഫ് (32). യോ​ഗ്യ​ത: പ​ത്താം ക്ലാ​സ്.

സ്പോ​ർ​ട്സ് യോ​ഗ്യ​ത​ക​ൾ: ദേ​ശീ​യ/​രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തെ​യോ രാ​ജ്യ​ത്തെ​യോ പ്ര​തി​നി​ധീ​ക​രി​ച്ച​വ​ർ അ​ല്ലെ​ങ്കി​ൽ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്പോ​ർ​ട്സ് ബോ​ർ​ഡ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച​വ​ർ അ​ല്ലെ​ങ്കി​ൽ ഓ​ൾ ഇ​ന്ത്യ സ്കൂ​ൾ ഗെ​യിം​സ് ഫെ​ഡ​റേ​ഷ​ൻ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ സ്പോ​ർ​ട്സ് ഗെ​യിം​സി​ൽ സം​സ്ഥാ​ന സ്കൂ​ൾ ടീ​മു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച​വ​ർ അ​ല്ലെ​ങ്കി​ൽ നാ​ഷ​ന​ൽ ഫി​സി​ക്ക​ൽ എ​ഫി​ഷ്യ​ൻ ഡ്രൈ​വി​നു കീ​ഴി​ലെ കാ​യി​ക​ക്ഷ​മ​ത​യി​ൽ നാ​ഷ​ന​ൽ അ​വാ​ർ​ഡ് നേ​ടി​യ​വ​ർ.

https://dopsports recruitment.cept.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

ഡി​സം​ബ​ർ 09 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

www.indiapost.gov.in

Share: