കായിക താരങ്ങൾക്ക് അവസരം

Share:

അസം റൈഫിൾസിൽ റൈഫിൾമാൻ/റൈഫിൾ വുമൺ (ജനറൽ ഡ്യൂട്ടി) തസ്തികയിലെ 104 ഒഴിവുകളിലേക്ക്‌ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു.

കായികതാരങ്ങളാണ്‌ അപേക്ഷിക്കേണ്ടത്‌. ഷില്ലോങ്ങിലും ഗുവാഹത്തിയിലും ഇന്ത്യയിലെ മറ്റ് നിയുക്തസ്ഥലങ്ങളിലുമാണ്‌ നിയമനം.

യോഗ്യത: 10-ാം ക്ലാസ്‌ ജയിക്കണം.
കൂടാതെ ഏതെങ്കിലും അന്തർദേശീയ മത്സരം, ദേശീയ മത്സരങ്ങൾ, അന്തർ-സർവകലാശാല ടൂർണമെന്റുകൾ, ദേശീയ സ്‌പോർട്‌സ്/ഗെയിമുകൾ, ദേശീയ ഫിസിക്കൽ എഫിഷ്യൻസി ഡ്രൈവിൽ ദേശീയ അവാർഡ് ജേതാവ് എന്നിവയിൽ പങ്കെടുത്തവരാകണം.

2022 ജൂലൈ നാലിനാണ്‌ റിക്രൂട്ട്‌മെന്റ്‌ റാലി.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 30

വിശദവിവരത്തിന് www.assamrifles.gov.in

Tagssports
Share: