ഡി-അഡിക്ഷന്‍ സെന്ററിലേക്ക് ഇന്റര്‍വ്യൂ 12ന്

Share:

ഇടുക്കി: ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക്, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 12ന് രാവിലെ 9.30ന് കുയിലിമല സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും .

ഡോക്ടര്‍ തസ്തികക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും , റ്റി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത.

ശമ്പളം 51,600.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികക്ക് എം.എ അ്‌ല്ലെങ്കില്‍ എം.എസ്.സി സൈക്കോളജി, ആര്‍.സി.ഐ രജിസ്‌ട്രേഷനുമാണ് യോഗ്യത.

ശമ്പളം 39,500.

സൈക്യാട്രിക സോഷ്യല്‍ വര്‍ക്കര്‍ തസ്തികക്ക് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള എം.എസ്. ഡബ്ല്യൂ( മെഡിക്കല്‍ ആന്റ് സൈക്യാട്രി) ആണ് യോഗ്യത.

ശമ്പളം 30,700.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഏപ്രില്‍ ഒന്നിന് 45 വയസ്സ് കവിയരുത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.

ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷം പ്രലവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  04862 23303

Share: