പ്രോഗ്രാമര്‍ ഒഴിവ്

Share:
    കേരള ഹൈക്കോടതിയിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോഗ്രാമര്‍ നിയമനത്തിന് ഇന്ത്യന്‍ പൗരന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
    മൂന്ന് ഒഴിവുകളിലേക്ക് 1982 ജനുവരി രണ്ടിനോ അതിനുശേഷ മോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. ബി.ഇ/ബി.ടെക്/എം.എസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക്‌സ്/ഐ.ടി) ഫുള്‍ടൈം റെഗുലര്‍ കോഴ്‌സോ, എം.സി.എയോ (ഫുള്‍ടൈം റെഗുലര്‍ കോഴ്‌സ്) വിദ്യാഭ്യാസയോഗ്യത വേണം.
    സര്‍ക്കാര്‍ അല്ലെങ്കില്‍ ദേശീയ/അന്തര്‍ദേശീയ രംഗത്ത് പേരുകേട്ട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷം പി.എച്ച്.പിയും പോസ്റ്റ്‌ഗ്രേ എസ്.ക്യൂ.എല്‍/എം.വൈ.എസ്.ക്യൂ.എല്‍ സോഫ്ട്‌വെയര്‍ ഡെവലപ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തന പരിചയവും വേണം. പ്രതിമാസം 35,300 രൂപയാണ് ശമ്പളം. വിശദമായ നോട്ടിഫിക്കേഷനും വിവരങ്ങളും www.hckrecruitment.nic.in വെബ്‌സൈറ്റില്‍ ലഭിക്കും. ഒാണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
Share: