ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Share:

കൊച്ചി: സര്‍വ്വ ശിക്ഷാ അഭിയാന്റെ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസിനു കീഴിലുള്ള കോതമംഗലം ബിആര്‍സിയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഇതിനായി ഡിസംബര്‍ 19- ന് രാവിലെ 11 -ന് എറണാകുളം ചിറ്റൂര്‍ റോഡിലുള്ള എസ് ആര്‍ വി (ഡി) എല്‍ പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എസ് എസ് എ എറണാകുളം ജില്ലാ പ്രോജക്ട് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ക്ക് ഡാറ്റാ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ് വേയര്‍ എന്നിവയില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേഷനില്‍ ഗവണ്‍മെന്റ് അംഗീകാരമുള്ള ഇന്‍സ്റ്റിറ്റിയൂഷന്റെ സര്‍ട്ടിഫിക്കറ്റ് / കൂടാതെ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ആറുമാസത്തില്‍ കുറയാതെ പ്രവൃത്തി പരിചയവും മണിക്കൂറില്‍ 6000 കീ ഡിപ്രെഷന്‍ സ്പീഡും ഉണ്ടായിരിക്കേണ്ടതാണ്. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിൻറെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പും ബയോഡാറ്റയും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share: