ഗവ:പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ നിയമനം

Share:

കാസർഗോഡ്: തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ:പോളിടെക്‌നിക് കോളേജില്‍ 2021-22 അദ്ധ്യയനവര്‍ഷം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ & ബിസിനസ് മാനേജ്‌മെൻറ് വിഭാഗത്തില്‍ ലെക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത: എം.ബി.എ -യോടൊപ്പം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഓപ്ഷണല്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ കുറയാത്ത കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദം.

യോഗ്യരായവര്‍ ജൂണ്‍ ഒന്നിന് രാവിലെ 10 ന് പോളിടെക്‌നിക്കില്‍ നടത്തുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കണം.

ഫോണ്‍: (0467)2211400, 9995145988.

Share: