കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ ആവശ്യമുണ്ട്

Share:

എറണാകുളം ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരിമുകള്‍ പട്ടികജാതി കോളനി, വടവുകോട് ബ്ലോക്കിലെ ഐക്കരനാട് പഞ്ചായത്തിലെ ഏഴിലും പട്ടികജാതി കോളനികളിലെ വിജ്ഞാന്‍വാടികളിലേയ്ക്കും മേല്‍നോട്ടച്ചുമതല വഹിക്കുന്നതിന് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 8,000 രൂപ ഹോണറേറിയം വ്യവസ്ഥയില്‍ കമ്പ്യൂട്ടര്‍, ഇൻറര്‍നെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 21-45 വയസ്. പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.

പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികള്‍ക്ക് മുന്‍ഗണന.
നിയമനം താല്‍ക്കാലികമായിരിക്കും.
വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മാര്‍ച്ച് 17 ന് (വെള്ളിയാഴ്ച) രാവിലെ 11 ന് കാക്കനാട്, സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നേരിട്ട് ഹാജരാകണം. (ഫോണ്‍ നമ്പര്‍ 0484-2422256).

Share: