സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Share:

തിരുഃ പട്ടികജാതി വികസന വകുപ്പിൻറെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെൻറെ റിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.റ്റി.പി കമ്പ്യൂട്ടർ കോഴ്‌സുകളുടെ സൗജന്യ പരിശീലനം നൽകും.
18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.റ്റി.പി. കോഴ്‌സിന് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.
പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് സ്റ്റൈപ്പൻറ് ലഭിക്കും. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാർച്ച് 27നകം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമിൻറെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Share: