നെറ്റ് ( NET ) പരീക്ഷ: അപേക്ഷിക്കാൻ സമയമായി
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET ) / ജൂണിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷയ്ക്ക് സെപ്റ്റംബർ ഒന്നു മുതൽ അപേക്ഷിക്കാം.
യുജിസിക്കു വേണ്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന ആദ്യത്തെ പരീക്ഷയാണിത് . സിബിഎസ്ഇയാണ് നേരത്തെ ഈ പരീക്ഷ നടത്തിയിരുന്നത്. ഡിസംബർ രണ്ടു മുതൽ 16 വരെ ശനി, ഞായർ ദിവസങ്ങളിൽ വിവിധ ഷിഫ്റ്റുകളിൽ ഓൺലൈൻ ആയാണ് പരീക്ഷ നടത്തുന്നത്.
സർവകലാശാല, കോളജ് എന്നിവിടങ്ങളിൽ അധ്യാപകരാകാനും ഫെലോഷിപ്പോടുകൂടി ഗവേഷണ പഠനത്തിനുള്ള ജൂണിയർ റിസർച്ച് ഫെലോഷിപ്പിനു (ജെആർ എഫ്) മുള്ള യോഗ്യതാ നിർണയ (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്-നെറ്റ്) പരീക്ഷയാണിത്.
ലക്ചറർഷിപ്പ് പരീക്ഷയ്ക്കു പ്രായപരിധിയില്ല. ജെആർഎഫ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്ന ഉയർന്ന പ്രായപരിധി 28 വയസാണ്. പട്ടിക വിഭാഗക്കാർക്കും, ഒബിസി, വികലാംഗർ, വനിതകൾ എന്നിവർക്കും അഞ്ചു വർഷത്തെ ഇളവ് അനുവദിക്കും.
പാർട്ട് എ, പാർട്ടി ബി ആയാണ് പരീക്ഷ നടത്തുന്നത്.
പാർട്ട് എ: എല്ലാ വിഭാഗക്കാർക്കും പൊതുവായുള്ളതായിരിക്കും.
ലോജിക്കൽ റീസണിംഗ്, ഗ്രാഫിക്കൽ അനാലിസിസ്, അനലിറ്റിക്കൽ ആൻഡ് ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കംപാരിസണ്, സീരീസ് ഫോർമേഷൻ, പസിൽസ് എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ട് ബി: ബന്ധപ്പെട്ട വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക.
കൂടുതൽ വിവരങ്ങൾ www.ugc.ac.in എന്ന യുജിസി വെബ്സൈറ്റിൽ ലഭിക്കും.